
ബി.എല്‍.ഒ യുടെ ആത്മഹത്യ അതീവ ദുഃഖകരവും വേദനജനകവുമാണെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. സിപിഎം ഭീഷണിയും അമിതമായ ജോലിഭാരവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിക്കുമെന്ന് സണ്ണി ജോസഫ് എം.എല്‍.എ. വ്യക്തമാക്കി. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇനിയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന് കണ്ണുതുറക്കണം. എസ്.ഐ.ആറിന് തിരഞ്ഞെടുത്ത സമയം ശരിയല്ല. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടക്കുന്നുണ്ടെന്നും രാഷ്ട്രീയ പക്ഷപാതപരമായ സമീപനമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ചേര്‍ന്ന് ജനാധിപത്യത്തിന്റെ മൗലികാവകാശം തകര്‍ക്കുകയാണെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.