
മക്കയില്‍ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യന്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യന്‍ സമയം രാത്രി ഒന്നരയോടെയായിരുന്നു അപകടം. ഹൈദരാബാദില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരാണ് അപകടത്തില്‍പ്പെട്ടത്.
തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. 42 പേര്‍ മരണപ്പെട്ടു. ഇവരില്‍ 11 സ്ത്രീകളും 10 കുട്ടികളും ഉള്‍പ്പെടുന്നു എന്നാണ് അനൗദ്യോഗിക വിവരം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടതായാണ് പ്രാഥമിക വിവരം. വാഹനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.