
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ വയലാര്‍ ഡിവിഷനിലാണ് അരുണിമ എം. കുറുപ്പ് സ്ഥാനാര്‍ഥിയാകുന്നത്. നിലവില്‍ ട്രാന്‍സ്ജെന്‍ഡര്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന രക്ഷാധികാരിയും കെ.എസ്.യു. ജനറല്‍ സെക്രട്ടറിയുമാണ് അരുണിമ. ഇന്ന് ചേര്‍ന്ന യു.ഡി.എഫ്. ജില്ലാ കോര്‍ കമ്മിറ്റിയാണ് അരുണിമയെ സ്ഥാനാര്‍ഥിയാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.
നേരത്തെ, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ പോത്തന്‍കോട് ഡിവിഷനില്‍ അമയ പ്രസാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, തദ്ദേശ തിരഞ്ഞെടുപ്പില്‍ രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസിന്റെ ശ്രദ്ധേയമായ രാഷ്ട്രീയ നീക്കമാണിത്.