
ബിഎല്‍ഒ യുടെ ആത്മഹത്യയില്‍ ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. അമിതമായ ജോലി ഭാരം ഉണ്ടോ എന്ന് സര്‍ക്കാര്‍ പരിശോധിക്കണം. അമിത ജോലി ഭാരത്തിലാണ് ബിഎല്‍ഒമാര്‍. എസ്‌ഐആര്‍ കേന്ദ്രം അടിച്ചേല്‍പ്പിച്ചതാണ്. നിയമസഭ തിരഞ്ഞെടുപ്പിനെക്കാള്‍ വലിയ പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നത.് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി അന്വേഷണം നടത്തണം. മുകളില്‍ നിന്നുള്ള സമ്മര്‍ദത്തിലാണ് പല ബിഎല്‍ഒ മാരുമെന്നും വി ഡി സതീശന്‍ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
പയ്യന്നൂര്‍ കാങ്കോല്‍-ആലപ്പടമ്പ് ഏറ്റുകുടക്ക ബൂത്ത് നമ്പര്‍ 18-ലെ ബി.എല്‍.ഒ അനീഷിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ബി.എല്‍.ഒ. ആയ അനീഷ്, എസ്.ഐ.ആര്‍. ഫോം വിതരണവുമായി ബന്ധപ്പെട്ട് പ്രാദേശിക സി.പി.എം. നേതാക്കളുടെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. എസ്.ഐ.ആര്‍. ഫോം വിതരണം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് പ്രതിനിധിയായ മറ്റൊരു ബി.എല്‍.ഒയെ കൂടെ കൊണ്ടുപോയതിനെതിരെ സി.പി.എം. പ്രവര്‍ത്തകര്‍ അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭീഷണിയെയും സമ്മര്‍ദ്ദത്തെയും തുടര്‍ന്നാണ് അനീഷ് കടുത്ത നടപടിയിലേക്ക് നീങ്ങിയതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.