
കണ്ണൂരിലെ ബി എല്‍ ഒ യുടെ ആത്മഹത്യയില്‍ ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേഷ് ചെന്നിത്തല. അധികസമ്മര്‍ദ്ദമാണ് ഉദ്യോഗസ്ഥര്‍ക്ക് മേലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ആയിരുന്നു എസ്‌ഐആര്‍ നടപടികള്‍ തുടങ്ങേണ്ടത്. ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കമ്മീഷന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബിജെപിയില്‍ ഇന്നലെ ആനന്ദ് ആത്മഹത്യ ചെയ്തതിലും അദ്ദേഹം നേതൃത്വത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബിജെപിയില്‍ എന്താണ് സംഭവിക്കുന്നതെന്നും പുതിയ അധ്യക്ഷന്‍ വന്നതിനുശേഷം നടക്കുന്നത് അസാധാരണ സംഭവങ്ങളാണെന്നും അദ്ദേഹം പ്രതികരിച്ചു. ബിഹാറിലേത് പ്രതീക്ഷിക്കാത്ത തോല്‍വി. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. എസ്‌ഐആര്‍ നടപടികളും സ്ത്രീകള്‍ക്ക് 10,000 രൂപ വീതം നല്‍കിയതും ആണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം യുവാക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കികൊണ്ടാകണമെന്ന് ്അദ്ദേഹം പറഞ്ഞു. ഞാനും യൂത്ത് കോണ്‍ഗ്രസിലൂടെ വന്ന ആളാണ്. സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മാത്രമല്ല എല്ലാ പാര്‍ട്ടിയിലും കൊഴിഞ്ഞു പോക്കുണ്ടെന്നും അദ്ദേഹം ചൂണ്ടികാട്ടി.