
കോഴിക്കോട് നഗരത്തിലുള്ള എല്ലാവരും ഒരു മാറ്റത്തിന് വേണ്ടി ആഗ്രഹിക്കുന്നുണ്ടെന്നും, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സ്വപ്നം കാണുന്നതിനേക്കാള്‍ വലിയ മാറ്റം അവിടെയുണ്ടാകുമെന്നും സംവിധായകനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.എം. വിനു. കല്ലായിപ്പുഴയെ സുന്ദരിയാക്കണമെന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണെന്നും വിനു ജയ്ഹിന്ദ് ന്യൂസ്‌നോട് പറഞ്ഞു.
കോഴിക്കോട് നഗരം വികസനത്തില്‍ സ്വയം പര്യാപ്തമാകണം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തീര്‍ച്ചയായും അത് സംഭവിച്ചിരിക്കും. അധികാരം ലഭിച്ചാല്‍ കോഴിക്കോട് സ്വപ്നം കാണുന്നതിനേക്കാള്‍ വലിയൊരു മാറ്റം കോഴിക്കോടിന് വരുമെന്ന് സംവിധായകനും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ വി.എം. വിനു പറഞ്ഞു .
എത്രയോ വര്‍ഷമായി ഉണങ്ങിയ നഗരമാണ് നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്നതെന്നും, ഒരു വികസനവും ഉണ്ടായിട്ടില്ലെന്നും വിനു കൂട്ടിച്ചേര്‍ത്തു
ഹിറ്റ് സിനിമകളുടെ സംവിധായനായ വി.എം വിനു ഭരണകാര്യങ്ങളിലടക്കം അഭിപ്രായം തുറന്നുപറയാറുണ്ട്. സിനിമാ രംഗത്തും, പൊതുപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യമായ വിനു കോഴിക്കോട് കോര്‍പ്പറേഷന്‍ കല്ലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.