
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ 28-ാം പ്രതിയായ പി.പി. സുരേശന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. പി.പി. സുരേശന്‍ പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡിലാണ് സ്ഥാനാര്‍ത്ഥിയായത്.
അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് പി.പി. സുരേശനെതിരെ കേസെടുത്തത്. ഷുക്കൂര്‍ കൊല്ലപ്പെട്ട സ്ഥലത്ത് സുരേശന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതിനുപുറമെ, വാട്സ്ആപ്പ് ഗ്രൂപ്പില്‍ നഗ്‌നഫോട്ടോ അയച്ചതിന്റെ പേരില്‍ സംഘടനാ നടപടി നേരിട്ട മുന്‍ ഏരിയാ സെക്രട്ടറി കെ.പി. മധുവിനെയും കണ്ണൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. പയ്യന്നൂര്‍ നഗരസഭ ഏഴാം വാര്‍ഡിലാണ് മധു മത്സരിക്കുന്നത്. നഗ്ന ഫോട്ടോ അയച്ച സംഭവത്തെ തുടര്‍ന്ന് നേരത്തെ ഇദ്ദേഹത്തെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.