
ദുബായ് : താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകുമോയെന്ന് മാധ്യമങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രി ആകാന്‍ ആരാണ് യോഗ്യനെന്ന് നിങ്ങള്‍ പറയൂ എന്നും ഇ പി ജയരാജന്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ചോദിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. അതേസമയം, നിയമസഭയില്‍ മത്സരിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ലെന്നും ഇപി പറഞ്ഞു.
പി എം ശ്രീയില്‍ ഉയര്‍ന്ന മറ്റു ചര്‍ച്ചകള്‍ ഒഴിവാക്കേണ്ടിയിരുന്നു. പി എം ശ്രീ പദ്ധതിയിലെ സര്‍ക്കാര്‍ സമീപനത്തിന്റെ ശരിയായ വശം ഇനിയും മാധ്യമങ്ങള്‍ മനസിലാക്കിയിട്ടില്ല. ആര്‍ എസ് എസ് അജണ്ട സര്‍ക്കാര്‍ നടപ്പാക്കില്ല. ശബരിമല സ്വര്‍ണപ്പാളി കേസില്‍ സര്‍ക്കാരിന് എതിരായി ഉപയോഗിക്കാന്‍ ഒരു പോറ്റിയെ ഇറക്കി. പോലീസ് ജാഗ്രതയോട് പ്രവര്‍ത്തിച്ചു. എന്നാല്‍, തിരുവിതാംകൂര്‍ ദേവസ്വം ഭരണ നേതൃമാറ്റത്തിന് ഈ വിവാദവുമായി ബന്ധമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേരളത്തില്‍ ആരോഗ്യ മേഖലയില്‍ സിസ്റ്റം തകരാര്‍ ഇല്ലെന്നും ഇപി അവകാശപ്പെട്ടു.