
ദുബായ് : താന്‍ ആരുടെയും പുറകെ നടന്ന് കിട്ടിയതല്ല ചലച്ചിത്ര അക്കാദമി ചെയര്മാന് പദവിയെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. തനിക്ക് കഴിയില്ലെന്ന് തോന്നിയാല്‍ ചെയര്മാന് കുപ്പായം ഒഴിവാക്കുമെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് രാഷ്ട്രീയ നിയമനം ആണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് നിങ്ങള്‍ എന്നെ നിയമിച്ചവരോട് ചോദിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. പഴയ ചെയര്മാന് മാറി പുതിയ ആള് എത്തുമ്പോള്‍ , രണ്ടുപേരും ഒന്നിച്ച് ഒരിടത്ത് ഉണ്ടാകണമെന്നില്ലെന്നും അദേഹം വിശദീകരിച്ചു.
അതേസമയം, ഗള്‍ഫ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. കാന്‍ ഉള്‍പ്പടെയുള്ള മേളകളിലും മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ നടപടിയുണ്ടാകും. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ട മലയാള സിനിമ ചെയ്യുക എന്നത് സ്വപ്നമാണ്. അതിന്റെ രചനാ ജോലികള്‍ നടന്ന് വരുകയാണെന്നും ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്മാന് കൂടിയായ റസൂല്‍ പൂക്കുട്ടി പറഞ്ഞു.
ELVIS CHUMMAR
JAIHIND TV DUBAI