MALLIKARJUN KHARGE| ഡല്‍ഹി സ്‌ഫോടനം: സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

Jaihind News Bureau
Tuesday, November 11, 2025

ഡല്‍ഹി സ്‌ഫോടനത്തില്‍ സര്‍ക്കാര്‍ വേഗത്തില്‍ സമഗ്രമായ അന്വേഷണം ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ വീഴ്ചയ്ക്കും സംഭവത്തിനും ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇരയാവരുടെ കുടുംബത്തോടെ ചേരുന്നുവെന്നും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ശക്തമായ സ്‌ഫോടനത്തില്‍ ഡല്‍ഹി പോലീസ് യുഎപിഎ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി 8 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം മരണസംഖ്യ 13 ആയി ഉയര്‍ന്നു. 30-ല്‍ അധികം പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്. മരിച്ചവരില്‍ ഡല്‍ഹി, യുപി സ്വദേശികളാണ് ഉള്‍പ്പെടുന്നത്. സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇത് ഭീകരാക്രമണമാണെന്ന സൂചന നല്‍കുന്നുണ്ട്.