Kerala Local Election 2025| ബഹുദൂരം മുന്നില്‍ യുഡിഎഫ് : തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ; കോണ്‍ഗ്രസ് മത്സരിക്കുന്ന 88 സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Jaihind News Bureau
Monday, November 10, 2025

തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി.കോണ്‍ഗ്രസ് മത്സരിക്കുന്ന 88 സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.13 സീറ്റുകളിലാണ് ഘടകകക്ഷികള്‍ മത്സരിക്കുന്നത്.ഇതിനുപുറമേ ജില്ലാ പഞ്ചായത്തിലെ 12 സീറ്റുകളിലും 687 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചതായി ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു.

തിരുവനന്തപുരം നഗരസഭയിലേക്കും ജില്ലാ പഞ്ചായത്തിലേക്കും ഗ്രാമപഞ്ചായത്തുകളിലേക്കുമുള്ള തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍, യു.ഡി.എഫ്. ഒറ്റക്കെട്ടായി മുന്നോട്ട് വരികയാണ്. തിരുവനന്തപുരം നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുകയും കോണ്‍ഗ്രസ് മത്സരിക്കുന്ന 88 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു എന്നത്, മുന്നണിയുടെ കെട്ടുറപ്പിനെയും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സന്നദ്ധതയേയും വ്യക്തമാക്കുന്നു. ഈ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത് ചില തന്ത്രപരമായ നീക്കങ്ങളാണ് പുതിയ മുഖങ്ങളെയും അതേസമയം പ്രാദേശികമായി ജനസമ്മതിയുള്ളവരെയും രംഗത്തിറക്കി ജനവികാരം അനുകൂലമാക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യുവാക്കള്‍ക്ക് അവസരം നല്‍കുന്നത് പാര്‍ട്ടിയുടെ പുത്തന്‍ ഉണര്‍വിന് കാരണമാകും.

മേയര്‍ ആര്യ രാജേന്ദ്രനെതിരായ ആരോപണങ്ങള്‍ ഉള്‍പ്പെടെ, എല്‍.ഡി.എഫ്. ഭരണത്തിനെതിരെ ഉയര്‍ന്നുവന്ന ജനരോഷം വോട്ടാക്കി മാറ്റാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണുന്നു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്ന വാഗ്ദാനം ഉയര്‍ത്തിക്കാട്ടി ജനങ്ങളെ സമീപിക്കും. തിരുവനന്തപുരം നഗരസഭയിലെയും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പാര്‍ട്ടിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതും തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമായ ഒരു മുന്നണിയുടെ നേര്‍ ചിത്രം നല്‍കുന്നതുമാണ്.