
മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ പ്രതിയെ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത് വിവാദത്തില്‍. കേസില്‍ 15-ാം പ്രതിയായ കെ. ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കണ്ണപുരം ഈസ്റ്റ് കമ്മിറ്റിയുടെ മേഖലാ സമ്മേളനത്തിനിടെയാണ് ഷിജിന്‍ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ഥി വിഭാഗമായ എം.എസ്.എഫിന്റെ പ്രാദേശിക പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. അന്നത്തെ സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനും സി.പി.എം. നേതാവ് ടി.വി. രാജേഷും ഉള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനം തളിപ്പറമ്പിനടുത്തുള്ള പട്ടുവത്ത് വെച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് മണിക്കൂറുകള്‍ക്കകമായിരുന്നു ഈ സംഭവം. ചെറുകുന്ന് കീഴറയില്‍ വെച്ചാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. ഈ കേസിലെ 15-ാം പ്രതിയാണ് ഇന്ന് ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. ഷിജിന്‍.