
ഭിന്നശേഷി സംവരണത്തില്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിബിസിഐ അധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ആര് വാഴണമെന്നും ആര് വീഴണമെന്നും തീരുമാനിക്കുന്നതില്‍ സഭക്കും പങ്കുണ്ട്. തിരഞ്ഞെടുപ്പുകളിലും സര്‍ക്കാര്‍ സര്‍വ്വീസുകളിലും സഭയുടെ പ്രാതിനിധ്യം വര്‍ധിപ്പിച്ചേ മതിയാകൂ. തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണമെന്നും ആന്‍ഡ്രൂസ് താഴത്ത് വ്യക്തമാക്കി. തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതപരിവര്‍ത്തനം ആരോപിച്ച് ഞങ്ങളെ പീഡിപ്പിക്കുന്നവര്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് ചൂണ്ടികാട്ടി. 2021 നിയസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സര്‍ക്കാര്‍ ജെബി കോശി കമ്മിഷനെ നിയോഗിച്ചു. എന്നാല്‍ ആ റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെയാണെന്നും ആന്‍ഡ്രൂസ് താഴത്ത് ചോദിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പ് അധ്യാപക നിയമനത്തിലെ പ്രശ്നം പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടുകയും.നിയമ നിര്‍മ്മാണ സഭകളുടെ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എല്ലാവരും വിവേകത്തോടെ പെരുമാറണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു