
തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനം വിവാദത്തില്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്റെ കാല്‍ തൊട്ട് വന്ദിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ വേദിയിലെത്തിയത്. പാളയത്ത് മത്സരിക്കുന്ന മുന്‍ കായിക താരവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസും രാജീവ് ചന്ദ്രശേഖന്റെ കാല്‍ തൊട്ട് വന്ദിച്ചു. അണികള്‍ക്കിടയിലും വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
പ്രാചീന കാലത്തെ രീതികളും അനാചാരങ്ങളും പുലര്‍ത്തുന്നത് ബിജെപിയുടെ ശൈലിയാണ്. ഇപ്പോഴും നൂറ്റാണ്ടില്‍ നിന്ന വണ്ടി കിട്ടാതെ ഇത്തരം പ്രവര്‍ത്തികള്‍ കൊട്ടിഘോഷിച്ചു നടക്കുന്ന ബിജെപിക്ക് നാട് ഭരിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് എന്നാണ് ഉയരുന്ന ആക്ഷേപം.