മുന്‍ മന്ത്രി കെ. രാജു ദേവസ്വം ബോര്‍ഡിലെ സിപിഐ പ്രതിനിധി; പിന്നില്‍ സാമുദായിക സമവാക്യം

Jaihind News Bureau
Sunday, November 9, 2025

തിരുവനന്തപുരം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ. നേതാവുമായ കെ. രാജു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സി.പി.ഐ. പ്രതിനിധിയാകും. സി.പി.ഐ.യുടെ അവൈലബിള്‍ സെക്രട്ടറിയേറ്റിലാണ് തീരുമാനം. നേരത്തെ, സി.പി.ഐ. സംസ്ഥാന കമ്മിറ്റി അംഗമായ വിളപ്പില്‍ രാധാകൃഷ്ണനെയായിരുന്നു ദേവസ്വം ബോര്‍ഡ് അംഗമായി തീരുമാനിച്ചിരുന്നത്.

പുതിയ തീരുമാനത്തിന് പിന്നില്‍ സാമുദായിക സമവാക്യങ്ങള്‍ പരിഗണിച്ചുള്ള രാഷ്ട്രീയ നീക്കമാണ്. മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന സാഹചര്യത്തിലാണ് സി.പി.ഐ.യുടെ പ്രതിനിധിയെ മാറ്റാന്‍ തീരുമാനിച്ചത്. കെ ജയകുമാര്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുന്നതോടെ സാമുദായിക സമവാക്യങ്ങള്‍ കണക്കിലെടുത്താണ് രാധാകൃഷ്ണനെ ഒഴിവാക്കി പുതിയ തീരുമാനമെടുത്തത്.