
രാമങ്കരിയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ മോഷണശ്രമം. രാമങ്കരി പാലത്തിന് പടിഞ്ഞാറ് വശത്ത് ദീപ്തി ബില്‍ഡിംഗ് പ്രവര്‍ത്തിക്കുന്ന ശാഖയില്‍ വെള്ളിയാഴ്ച രാത്രി 12.30 നായിരുന്നു സംഭവം. എന്നാല്‍ സ്ഥാപനത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കവരാനുള്ള മോഷ്ടാക്കളുടെ ശ്രമം അപായ സൈറണ്‍ മുഴങ്ങിയതോടെ വിഫലമായി.
വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന് മോഷ്ടാക്കള്‍ ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുന്നതിനിടെ ബാങ്കിനുള്ളിലും എറണാകുളം ഹെഡ് ഓഫീസിലും ഒരുപോലെ അപായ മണി മുഴങ്ങി. തുടര്‍ന്ന് അധികൃതര്‍ രാമങ്കരി പൊലീസിനെ വിവരമറിയിച്ചു. ഈ സമയം തൊട്ടടുത്ത മാമ്പുഴക്കേരി ജംഗ്ഷനില്‍ പെട്രോളിന് നടത്തിയിരുന്ന ഹൈവേ പൊലീസ് ഇവിടേക്ക് എത്തിയെങ്കിലും മോഷ്ടാക്കള്‍ ഉടന്‍ ടൂവീലറില്‍ രക്ഷപ്പെട്ടിരുന്നു. ആലപ്പുഴയില്‍ നിന്നും വിരലടയാള വിദഗ്ധരും ഡോക്ടറും സ്ഥലത്തെത്തി സിസിടിവി ഉള്‍പ്പെടെ പരിശോധിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനുമുമ്പും രാമങ്കരി കടകളില്‍ മോഷണം നടന്നിട്ടുണ്ട്.