ഓര്‍മ്മകളില്‍ എം.ആര്‍. രഘുചന്ദ്രബാല്‍; സംസ്‌കാര ചടങ്ങുകള്‍ ഇന്ന്

Jaihind News Bureau
Sunday, November 9, 2025

 

അന്തരിച്ച മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം.ആര്‍.രഘുചന്ദ്രബാലിന് രാഷ്ട്രീയ കേരളമിന്ന് വിട നല്‍കും. സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലുള്ള അദ്ദേഹത്തിന്റെ മൃതദേഹം രാവിലെ എട്ടു മണിക്ക് ശാസ്തമംഗലം പൈപ്പിന്‍മൂട്ടിലുള്ള സ്വവസതിയിലേക്ക് കൊണ്ടുവരും.

തുടര്‍ന്ന് 10 മണി മുതല്‍ 11 വരെ ഡിസിസി ഓഫീസില്‍ മൃതദ്ദേഹംപൊതുദര്‍ശനത്തിന് വയ്ക്കും. 11.30 മുതല്‍ കാഞ്ഞിരംകുളം ദൃശൃ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനം
ക്രമീകരിച്ചിട്ടുണ്ട്. വൈകുന്നേരം 3 മണിക്ക് കാഞ്ഞിരംകുളത്തെ കുടുംബ വീട്ടുവളപ്പില്‍ സംസ്‌കാരം ചടങ്ങുകള്‍ നടക്കും. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ എക്‌സൈസ് മന്ത്രി ആയിരുന്ന രഘു ചന്ദ്ര ബാല്‍ ഇന്നലെയായിരുന്നു അന്തരിച്ചത്.