
പിണറായി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ആവര്‍ത്തിച്ച് അവകാശപ്പെട്ട്, കുവൈത്തിലും മുഖ്യമന്ത്രിയുടെ പ്രസംഗം. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നിലയില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകത്ത് അതി ദാരിദ്ര്യമായ പ്രദേശങ്ങള്‍ വളരെ കുറവാണ്. ഇത് തുടര്‍ച്ചയായ ഭരണത്തിലൂടെയാണ് സാധ്യമായതെന്നും പിണറായി വിജയന്‍ അവകാശപ്പെട്ടു. കുവൈത്തില്‍ ഇടത് സംഘടനകള്‍ ഒരുക്കിയ പൊതുസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം, പ്രവാസികള്‍ക്ക് ആശ്വാസമാകുന്ന പദ്ധതികളോ, പുതിയ പ്രഖ്യാപനങ്ങളോ മുഖ്യമന്ത്രി നടത്തിയില്ല. ഇതിനിടെ, ഒഐസിസി, കെഎംസിസി ഉള്‍പ്പെടെയുള്ള പ്രവാസി സംഘടനകള്‍ മുഖ്യമന്ത്രിയുടെ ചടങ്ങുകള്‍ ബഹിഷ്‌കരിച്ചു.