
കൊച്ചി കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് സ്‌പോണ്‍സറും ജിസിഡിഎയുമായി നടന്ന ബന്ധം വ്യക്തമാക്കണമമെന്ന് കോണ്‍ഗ്രസ്. വിഷയത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട്. കലൂര്‍ സ്റ്റേഡിയം കയ്യേറി അനധികൃത നിര്‍മാണം നടത്തിയെന്നാരോപിച്ച് ആന്റോ അഗസ്റ്റിനും ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ളക്കുമെതിരേ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്. സംഭവത്തില്‍ കേസെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ട് പോകുംമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. എറണാകുളം ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

മെസി വരുന്നതുമായി ബന്ധപ്പെട്ട് കലൂര്‍ സ്റ്റേഡിയത്തില്‍ നടത്തിയ നവീകരണത്തില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് പരാതി. മുട്ടില്‍ മരം മുറിക്കേസില്‍ പ്രതിയായ സ്‌പോണ്‍സര്‍ കലൂരിലും മരം മുറി നടത്തി. പക്ഷേ സര്‍ക്കാരിന് ഇത് സംബന്ധിച്ച് മറുപടിയില്ല. സ്‌പോണ്‍സറും ജിസിഡിഎയുമായിട്ടുള്ള ബന്ധം പുറത്ത് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. പൊതു സ്ഥലം കയ്യേറി, പൊത് സ്വത്ത് അനധികൃതമായി നീക്കം ചെയ്തു, അനധികൃത നിര്‍മാണ പ്രവര്‍ത്തനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്ത പ്രതികള്‍ക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്നാവശ്യപ്പെട്ടാണ് പരാതി. അനധികൃതമായാണ് സ്റ്റേഡിയം കൈമാറിയതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റേഡിയത്തിലെ സീറ്റും ലൈറ്റും അനധികൃതമായി നീക്കം ചെയ്തു, പൊതു സ്ഥലം കയ്യേറി അനധികൃത നിര്‍മാണം നടത്തി തുടങ്ങിയ കാര്യങ്ങളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റേഡിയം അനധികൃതമായി കയ്യേറിയ സ്‌പോണ്‍സര്‍ സ്റ്റേഡിയം നവീകരണം നടത്തുന്നതും സ്റ്റേഡിയം മാനേജ് ചെയ്യുന്നതും താനാണെന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു
പൊലീസ് നടപടിയെടുത്തില്ലെങ്കില്‍ ശക്തമായി മുന്നോട്ട് പോകുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. 70 കോടി രൂപ മുടക്കി മൈതാനം നവീകരിക്കുമെന്ന് സ്‌പോണ്‍സര്‍ പറയുമ്പോഴും ഇതിന് ആര് അനുമതി നല്‍കി എന്നുള്ളതാണ് ഉയരുന്ന ചോദ്യം. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ സര്‍ക്കാരിനും കഴിയുന്നില്ല