
കണ്ണൂര്‍: കണ്ണൂരില്‍ ആര്‍.പി.എഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. ഉപ്പള റെയില്‍വേ ഗേറ്റ് കീപ്പറും മുന്‍ സൈനികനുമായ താത്കാലിക ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ആര്‍.പി.എഫ്. ഉദ്യോഗസ്ഥനായ ശശിധരനെയാണ് ആക്രമിച്ചത്. ഡ്യൂട്ടിയിലിരിക്കെയാണ് ഉദ്യോഗസ്ഥന് നേരെ കൈയേറ്റമുണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണം നടത്തിയ മമ്പറം സ്വദേശിയായ ധനേഷിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉപ്പള റെയില്‍വേയിലെ താത്കാലിക ഗേറ്റ് കീപ്പര്‍ കൂടിയാണ്. ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി റെയില്‍വേ പൊലീസ് അറിയിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ഇയാള്‍ക്കെതിരെ കേസെടുക്കുക. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.