
ആലപ്പുഴ: ഇനിയും പണി തീരാത്ത ഇഎംഎസ് സ്റ്റേഡിയവും ടൗണ്‍ഹാളുമാണ് ആലപ്പുഴ നഗരത്തിന്റെ മുഖമെന്നത് മാനക്കേടാണെന്ന് കെ. സി വേണുഗോപാല്‍ എം.പി. ആലപ്പുഴ നഗരസഭയുടെ ദുര്‍ഭരണത്തിനും കെടുകാര്യസ്ഥതയ്ക്കും എതിരെ യുഡിഎഫ് ആലപ്പുഴ നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കുറ്റവിചാരണ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലൈഫ് മിഷന്‍ വീട് ലഭിച്ചവര്‍ക്ക് പോലും അത് വാസയോഗ്യമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. പാവപ്പെട്ടവര്‍ക്ക് വീട് കൊടുക്കുമെന്ന് ആശ കൊടുത്തതല്ലാതെ വീട് കൊടുത്തില്ല. ആലപ്പുഴ നഗരത്തിന്റെ ദുരവസ്ഥ സങ്കടമുണ്ടാക്കുന്നതാണ്. തോമസ് ജോസഫ് നഗരസഭാ ചെയര്‍മാന്‍ ആയിരുന്ന സമയത്ത് 2200 കുടുംബങ്ങള്‍ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ സഹായത്താല്‍ വീട് നിര്‍മ്മിച്ച് നല്‍കിയത്. കുടിവെള്ള പ്രശ്‌ന പരിഹാരത്തിനായി ഈ നഗരസഭ ഒന്നും ചെയ്തിട്ടില്ല. മാലിന്യം നിറഞ്ഞ തോടുകള്‍ നഗരത്തിന് കൊതുക് ശല്യം ഉണ്ടാക്കുന്നു. ഭാവന സമ്പന്നമായ വികസന പദ്ധതികള്‍ ഒന്നും നഗരത്തില്‍ ഇല്ല. പാവപ്പെട്ടവര്‍ക്ക് കിട്ടാന്‍ വേണ്ടിയുള്ള പോരാട്ടങ്ങള്‍ ഒന്നും നഗരസഭ മുന്‍കൈയെടുത്ത് നടത്തിയിട്ടില്ല. ഒരു നേരം ആഹാരം കഴിക്കാത്ത പട്ടിണിപ്പാവങ്ങള്‍ കണ്ണീരോടെ ജീവിക്കുമ്പോള്‍ ആണ് കേരളം അതിദാരിദ്ര്യമുക്തമായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിലൂടെ മോദി സര്‍ക്കാര്‍ അരി നല്‍കുന്നത് നിര്‍ത്തലാക്കുമോ എന്ന് ഭയപ്പെടുന്നു. അത് ദാരിദ്ര്യ മുക്ത കേരളമെന്ന് പ്രഖ്യാപിച്ചല്ലോ ഇനി നിങ്ങള്‍ക്ക് എന്തിനാണ് അരി എന്ന മോദിയുടെ ചോദ്യം വരാന്‍ പോവുകയാണ്. ഇങ്ങനെ ആളുകളെ പറഞ്ഞു പറ്റിക്കുന്ന ശുദ്ധ തട്ടിപ്പിന്റെ പേരാണ് പിണറായി വിജയന്‍. പ്രഖ്യാപനം കൊണ്ട് മാറുന്നതല്ല ദാരിദ്ര്യം. പാവങ്ങള്‍ക്കെതിരായ വരാന്‍ പോകുന്ന നടപടിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു.