Sunny Joseph| അതിദരിദ്രരില്ലാത്ത കേരളം പ്രഖ്യാപനം തിരഞ്ഞെടുപ്പ് കുതന്ത്രം: സണ്ണി ജോസഫ് എം.എല്‍.എ

Jaihind News Bureau
Sunday, November 2, 2025

ഇടുക്കി: ‘അതിദരിദ്രരില്ലാത്ത കേരളം’ എന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറും തിരഞ്ഞെടുപ്പ് കുതന്ത്രമാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ. സര്‍ക്കാരിന്റെ ഇത്തരം പ്രഖ്യാപനങ്ങള്‍ നിലവിലുള്ള ആനുകൂല്യങ്ങള്‍കൂടി ഇല്ലാതാക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം ആരോപിച്ചു. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ ഇടുക്കിയെ ശവപ്പറമ്പാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രഖ്യാപനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വിവിധ ബഹുജന സംഘടനകള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അണിചേരും. കൂടാതെ, സര്‍ക്കാരിന്റെ വാഗ്ദാനങ്ങളിലെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ശക്തമായ പ്രചാരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം ഇടുക്കിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.