
യുഎഇയില്‍ നവംബര്‍ മാസം ഇന്ധനവില കുറയും. ലിറ്ററിന് 11 ഫില്‍സ് മുതല്‍ 15 ഫില്‍സ് വരെയാണ് വില കുറച്ചത്. ഇതോടെ, ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍ ഇന്ധന വില കുറയും. പുതിയ നിരക്കുകള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
ഒരു ലിറ്റര്‍ സൂപ്പര്‍ 98 പെട്രോളിന് ഇനി 2.63 ദിര്‍ഹമാണ് വില. ഒക്ടോബറില്‍ ഇത് 2.77 ദിര്‍ഹമായിരുന്നു. സ്പെഷല്‍ 95 പെട്രോളിന് 2.51 ദിര്‍ഹമായി. ഒക്ടോബറില്‍ 2.66 ദിര്‍ഹമാണ്. ഇ-പ്ലസ് 91 പെട്രോളിന്റെ വില 2.44 ദിര്‍ഹമായി കുറഞ്ഞു. നേരത്തെ ഇത് 2.58 ദിര്‍ഹമായിരുന്നു. അതേസമയം, ഡീസലിന് ലിറ്ററിന് 2.67 ദിര്‍ഹമായി. ഒക്ടോബറില്‍ ഇത് 2.71 ആയിരുന്നു. നാല് ഫില്‍സിന്റെ വ്യത്യാസമാണ് വന്നത്. യുഎഇ ഫ്യുവല്‍ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി ആണ് നിരക്ക് പ്രഖ്യാപിച്ചത്.