
ദോഹ : മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാംഘട്ട ഗള്‍ഫ് സന്ദര്‍ശനം ഖത്തറില്‍ ആരംഭിച്ചു. ബഹ്റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി ദോഹയിലെത്തിയത്. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി വിപുല്‍, ലോക കേരള സഭാ അംഗങ്ങള്‍, ഇടതുപക്ഷ അനുഭാവമുള്ള പ്രവാസി സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് സ്വീകരണം നല്‍കി.
മുഖ്യമന്ത്രിയുടെ സന്ദര്‍ശന പരിപാടികള്‍ പ്രവാസി സംഘടനകള്‍ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചു. പ്രതിപക്ഷ സംഘടനകളായ ഇന്‍കാസ്-ഒ.ഐ.സി.സി., കെ.എം.സി.സി. എന്നിവരാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് യു.ഡി.എഫ്. സംഘടനകള്‍ ആരോപിച്ചു.
ഖത്തറിലെത്തിയ മുഖ്യമന്ത്രി ഖത്തര്‍ ചേംബറിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. കൂടാതെ, ദോഹ അബു ഹമൂറിലെ ഐ.ഡി.ഇ.എല്‍. ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന മലയാളോത്സവത്തിലും മുഖ്യമന്ത്രി പങ്കെടുത്തു.