പി.എം. ശ്രീ വിവാദം: ‘ഒപ്പ് വെച്ച വിധേയത്വം അടിമത്വത്തിന്റെ ആദ്യപടി’; ഫേസ്ബുക്ക് പോസ്റ്റുമായി പന്ന്യന്‍ രവീന്ദ്രന്റെ മകന്‍

Jaihind News Bureau
Wednesday, October 29, 2025

 

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവെച്ച നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സി.പി.ഐ. നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മകന്‍ രൂപേഷ് പന്ന്യന്‍. ഒപ്പ് വെച്ച വിധേയത്വം അടിമത്വത്തിന്റെ ആദ്യ പടിയാണെന്ന് രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ‘അടിമത്വത്തിന്റെ നുഖം പേറുന്നവരാകരുത് നമ്മളാരും തന്നെ’ എന്നും അദ്ദേഹം കുറിച്ചു.

പദ്ധതിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും, ‘ഒപ്പ് കൊണ്ടൊരു പ്രശ്നവുമില്ലെന്നും, കെട്ടുകളൊന്നും കുരുക്കുകളല്ലെ’ന്നും പറഞ്ഞതിനെയും രൂപേഷ് പരിഹസിക്കുന്നുണ്ട്. ‘വില പോയ ഒപ്പായി. വിരല്‍ തുമ്പില്‍ തൂങ്ങാതെ… വിട പറഞ്ഞോളൂ വിലയില്ലാ’ത്തൊപ്പേ’ നീ’ എന്ന് പറഞ്ഞാണ് രൂപേഷ് പന്ന്യന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നിരാശ പേറും
ആശമാര്‍’ക്കൊപ്പി’ല്ല..
വിലക്കയറ്റം
വിലക്കുവാ’നൊപ്പി’ല്ല…
ക്ഷേമ പെന്‍ഷനുകള്‍
കൂട്ടുവാ’നൊപ്പി’ല്ല…
ഒപ്പ് വെക്കേണ്ടതിനൊപ്പ്
വെക്കാതെ…
ഒപ്പം നിന്നവരെ
ഒപ്പം കൂട്ടാതെ..
ഒറ്റയ്ക്ക് പോയി
ഒപ്പ് വെച്ചപ്പോള്‍…
ഒപ്പിന്നടിയില്‍
ഒളിഞ്ഞിരിക്കുന്ന…
കെട്ടുകള്‍ കാണാതെ
ഒപ്പു വെച്ചിട്ട്…
ഒപ്പ് കൊണ്ടൊരു
പ്രശ്‌നവുമില്ലെന്നും…
കെട്ടുകളൊന്നും
കുരുക്കുകളല്ലെന്നും..
ഒപ്പിനെ നോക്കി
ഉറക്കെ പറയുമ്പോള്‍…
വില പോയ ഒപ്പായി
വിരല്‍ തുമ്പില്‍ തൂങ്ങാതെ…
വിട പറഞ്ഞോളൂ
വിലയില്ലാ’ത്തൊപ്പേ’ നീ…
( വിധേയത്വം
അടിമത്വത്തിന്റെ
ആദ്യ പടിയാണ്…
അടിമത്വത്തിന്റെ
നുഖം പേറുന്നവരാകരുത്
നമ്മളാരും തന്നെ…
അധികാരത്തിന്റെ
അകം പറ്റി നില്‍ക്കുന്നവരും
പണത്തിന്റെ പകിട്ടില്‍
ജീവിക്കുന്നവരും
മാത്രമല്ല ….
സാധാരണക്കാരും മനുഷ്യരാണെന്ന തിരിച്ചറിവുണ്ടാകുമ്പോള്‍
മാത്രമെ മാനവികത എന്ന പദത്തിന്റെ അര്‍ത്ഥമെന്തെന്ന്
പഠിക്കാനാവൂ… )