
എഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളെ പി എം ശ്രീക്കെതിരെയുള്ള പോരാട്ടത്തില്‍ സംയുക്ത സമരത്തിന് സ്വാഗതം ചെയ്ത് യുഡിഎസ്എഫ്. വിഷയത്തില്‍ യോജിച്ച പോരാട്ടത്തിന് കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തില്‍ തീരുമാനമായി.
നാളെ (ബുധന്‍) ജില്ലാതല നേതൃയോഗങ്ങള്‍ ചേരും. ബുധനാഴ്ച്ച സംസ്ഥാനവ്യാപകമായി സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദിനും ആഹ്വാനം ചെയ്തു. തുടര്‍ന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഒക്ടോബര്‍ 31 ന് ദേശീയ പാത ഉപരോധവും സംഘടിപ്പിക്കാനും തീരുമാനമായി
യോഗത്തില്‍ യുഡിഎസ്എഫ് ചെയര്‍മാന്‍അലോഷ്യസ് സേവ്യര്‍, കണ്‍വീനര്‍ പി.കെ നവാസ്, കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് ജോണ്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.