O J Janeesh| യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷ് ഇന്ന് ചുമതലയേല്‍ക്കും

Jaihind News Bureau
Monday, October 27, 2025

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഡ്വ. ഒ.ജെ. ജനീഷ് ഇന്ന് ചുമതലയേല്‍ക്കും. വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായ ബിനു ചുള്ളിയിലും ജനീഷിനൊപ്പം സ്ഥാനമേറ്റെടുക്കും.

രാവിലെ 11 മണിക്ക് കെപിസിസി ആസ്ഥാനത്താണ് പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുന്നത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരാകും.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ഒ.ജെ. ജനീഷിനെ, രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞതിനെ തുടര്‍ന്നാണ് സംഘടനയുടെ സംസ്ഥാന അധ്യക്ഷനാക്കിയത്. തൃശ്ശൂര്‍ സ്വദേശിയായ ജനീഷ് 2023 മുതല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. വര്‍ക്കിംഗ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ബിനു ചുള്ളിയില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു.

പുതിയ ടീം യൂത്ത് കോണ്‍ഗ്രസിനെ സംസ്ഥാനത്ത് നയിക്കുവാന്‍ സജ്ജമാവുകയാണ്. ‘ഇനി പോരാട്ടത്തിന്റെ ദിനങ്ങളെന്ന്’ പ്രഖ്യാപിച്ചാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റെടുക്കുന്നത്.