MOHANLAL| മോഹന്‍ലാലിന് തിരിച്ചടി: ആനക്കൊമ്പ് കൈവശം വെച്ച കേസ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

Jaihind News Bureau
Friday, October 24, 2025

ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന്‍ മോഹന്‍ലാലിനും സംസ്ഥാന സര്‍ക്കാരിനും കനത്ത തിരിച്ചടി. ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ വിജ്ഞാപനം പുറത്തിറക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. 2011 ഓഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിലാണ് നാല് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്.

ആനക്കൊമ്പ് നിയമവിധേയമാക്കിയ സര്‍ക്കാര്‍ നടപടികളില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015-ല്‍ സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചില്ല എന്നതാണ് നിയമപരമായ പിഴവായി ഹൈക്കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയത്. നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെ ഇറക്കിയ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കപ്പെട്ടിരിക്കുന്നത്.