
ഷാഫി പറമ്പില്‍ എംപി ആരോപണം ഉന്നയിച്ച സിഐ അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനായി സിറ്റി പൊലിസ് കമ്മീഷണര്‍ നാഗരാജു നല്കിയ നോട്ടീസ് പുറത്ത്. ഇത് റദ്ദാക്കിയാണ് സര്‍ക്കാര്‍ അഭിലാഷിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാനുള്ള നടപടി ആരംഭിച്ചുവെങ്കിലും പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
ഗുണ്ടാ ബന്ധം ആരോപിച്ചാണ് അഭിലാഷ് ഡേവിഡിനെ പിരിച്ചുവിടാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ആസൂത്രിത നീക്കം നടത്തിയാണ് ഇയാളെ തിരിച്ചെടുത്തെന്ന് ഇതിലൂടെ വ്യക്തമാവുകയാണ്.