ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ ചവിട്ടി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുരാരി ബാബു ഗൂഢാലോചന നടത്തിയ സംഘത്തിലെ ആളാണെന്നും ഗൂഢാലോചനയില്‍ എല്ലാവരും പങ്കാളികളെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം മന്ത്രി രാജിവെക്കണമെന്നും സംഭവത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയെ പ്രതിചേര്‍ക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഷാഫി പറമ്പില്‍ എം പിയെ മര്‍ദ്ദിച്ച സി ഐ ഗുണ്ടാ മാഫിയ ബന്ധമുള്ള ആളാണെന്നും ഇയാള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം രാജ്ഭവനിലെ പരിപാടിയില്‍ താന്‍ ഭാഗമല്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. ‘രാജ്ഭവനിലെ പരിപാടിയില്‍ താന്‍ ഭാഗമല്ല.’ എങ്കിലും, പ്രസിഡന്റിന്റെ പരിപാടിയോട് ബഹിഷ്‌കരണം ഒന്നുമില്ല. ‘എല്ലാവരും ക്ഷണിക്കുന്ന പോലെ ക്ഷണിച്ചിട്ടുണ്ടാകും,’ അദ്ദേഹം പറഞ്ഞു. ‘വാതില്‍ക്കല്‍ പോയി നില്‍ക്കേണ്ട ആവശ്യമില്ലല്ലോ’ എന്നും അദ്ദേഹം വ്യക്തമാക്കി.