National Talent Hunt | AICC ദേശീയ ടാലന്റ് ഹണ്ട്: ചാണ്ടി ഉമ്മനും ഷമാ മുഹമ്മദും നോഡല്‍ കോര്‍ഡിനേറ്റര്‍മാര്‍

Jaihind News Bureau
Wednesday, October 22, 2025

ദേശീയ തലത്തില്‍ കഴിവുകളുള്ളവരെ കണ്ടെത്തുന്നതിനുള്ള എഐസിസിയുടെ നാഷണല്‍ ടാലന്റ് ഹണ്ട് പ്രക്രിയ ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നോഡല്‍ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചു. 2025 ഒക്ടോബര്‍ 22-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

കേരളത്തില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മനെയും , ഷമാ മുഹമ്മദിനെയും നോഡല്‍ കോര്‍ഡിനേറ്റര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചാണ്ടി ഉമ്മന്‍ അരുണാചല്‍ പ്രദേശ്, മേഘാലയ എന്നിവിടങ്ങളിലെ നോഡല്‍ കോര്‍ഡിനേറ്റര്‍ ആകുമ്പോള്‍ ഷമാ മുഹമ്മദ് ഗോവയുടെ ചുമതല വഹിക്കും. കേരളത്തിന്റെ ചുമതല ജോര്‍ജ്ജ് കുര്യനുമാണ്. ദേശീയ തലത്തില്‍ കഴിവുളളവരെ കണ്ടെത്തി കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് കൊണ്ടു വരിക എന്നതാണ് ഈ ടാലന്റ് ഹണ്ട് പ്രക്രിയയുടെ പ്രധാന ലക്ഷ്യം.

വിവിധ സംസ്ഥാനങ്ങളിലെ നോഡല്‍ കോര്‍ഡിനേറ്റര്‍മാരുടെ പട്ടിക താഴെ നല്‍കുന്നു:

ഛത്തീസ്ഗഡ്: അജോയ് കുമാര്‍

മധ്യപ്രദേശ്: അഖിലേഷ് പ്രതാപ് സിംഗ്

ഉത്തര്‍പ്രദേശ്: ഹരി ശങ്കര്‍ ഗുപ്ത

ബിഹാര്‍: അഭയ് ദുബെ

ജാര്‍ഖണ്ഡ്: ഡോ. ഹമീദ് ഹുസൈന്‍

ഒഡീഷ: അബ്ബാസ് ഹാഫിസ്

പശ്ചിമ ബംഗാള്‍: മഹിമ സിംഗ്

ഹരിയാന: ചയനിക ഉനിയാല്‍

ഹിമാചല്‍ പ്രദേശ്: ചിത്ര ബഥാം

പഞ്ചാബ്: സച്ചിന്‍ സാവന്ത്

ഉത്തരാഖണ്ഡ്: അലോക് ശര്‍മ്മ

ചണ്ഡീഗഡ്: സുഖ്‌ദേവ് ഭഗത്

ഡല്‍ഹി: അമിബെന്‍ യാഗ്‌നിക്

ജമ്മു കാശ്മീര്‍: ആദില്‍ ബോപാരി

ലഡാക്ക്: ഡോ. ടിന കരംവീര്‍

അരുണാചല്‍ പ്രദേശ്: ചാണ്ടി ഉമ്മന്‍

അസം: ഹര്‍ഷദ് ശര്‍മ്മ

മണിപ്പൂര്‍: അവ്‌നി ബന്‍സാല്‍

മേഘാലയ: ചാണ്ടി ഉമ്മന്‍

മിസോറാം: റിതു ചൗധരി

നാഗാലാന്‍ഡ്: അനുമ ആചാര്യ

സിക്കിം: ജി കുമാര്‍ നായക്

ത്രിപുര: പങ്കുരി പഥക്

ആന്ധ്രാപ്രദേശ്: പൂജ ത്രിപാഠി

കര്‍ണാടക: മോഹന്‍ കുമാര്‍ മംഗലം

കേരളം: ജോര്‍ജ് കുര്യന്‍

തമിഴ്‌നാട്: ഭവ്യ നരസിംഹമൂര്‍ത്തി

തെലങ്കാന: ഭാവ്‌ന ജെയിന്‍

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍: അന്‍ഷുല്‍ അഭിജിത്

ലക്ഷദ്വീപ്: സുലൈമാന്‍ മുഹമ്മദ് ഖാന്‍

പുതുച്ചേരി: ഡോളി ശര്‍മ്മ

ഗോവ: ഷാമാ മുഹമ്മദ്

ഗുജറാത്ത്: ഐശ്വര്യ മഹാദേവ്

മഹാരാഷ്ട്ര: ഗൗതം സേത്ത്

രാജസ്ഥാന്‍: സുരേന്ദ്ര എസ് രാജ്പുത്

ദാദ്ര നഗര്‍ ഹവേലി, ദമന്‍ ദിയു: ഡോ. വിവേക് കോര്‍ഡെ