SUNNY JOSEPH MLA| പിഎം ശ്രീ പദ്ധതി: ‘സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു’; മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി നോട്ടീസ് അന്തരീക്ഷത്തിലുണ്ടെന്നും സണ്ണി ജോസഫ് എംഎല്‍എ

Jaihind News Bureau
Monday, October 20, 2025

പിഎം ശ്രീ പദ്ധതിയില്‍ സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ. ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പാക്കുന്നത് ഇതിന്റെ ഭാഗമെന്നും മുഖ്യമന്ത്രിയുടെ മകനെതിരെ ഇഡി നോട്ടീസ് അന്തരീക്ഷത്തിലുണ്ടെന്നും സിപിഎം-ബിജെപി ബാന്ധവം ഇതില്‍ നിന്ന് വ്യക്തമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഗൗരവമായ പങ്കാളിത്തമുണ്ടെന്നും അവരെയൊന്നും ചോദ്യം ചെയ്യാതെ സര്‍ക്കാര്‍ രാഷ്ട്രീയ സംരക്ഷണം നല്‍കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.