കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ നടപടി ആവശ്യപ്പെട്ട് കോഴിക്കോട് ജില്ല യുഡിഎഫ് നേതൃത്വം ഉത്തരമേഖല ഐ.ജി രാജ്പാല്‍ മീണയെ കണ്ടു. എംപിയെ ആക്രമിച്ച പോലീസുകാര്‍ക്ക് എതിരെ അഞ്ച് ദിവസത്തിനുള്ളില്‍ നടപടി വേണമെന്ന് ആണ് ഇവരുടെ ആവശ്യം.അഞ്ച് ദിവസത്തില്‍ നടപടി ഇല്ലെങ്കില്‍ ഐജി ഓഫീസിന് മുന്നില്‍ പ്രതിഷേധം ആരംഭിക്കുമെന്നും യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ഐ ജി യെ കണ്ട ശേഷം എം കെ രാഘവന്‍ എം പിപ്രതികരിച്ചു.
ഷാഫിയെ പോലീസുകാര്‍ ആക്രമിച്ചുവെന്ന് റൂറല്‍ എസ്പി തന്നെ സമ്മതിച്ചതാണ്. എ ഐ ടൂള്‍ ഉപയോഗിച്ച് ആ ആളെ കണ്ടെത്തും എന്നായിരുന്നു പോലീസ് മുന്‍പ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ശ്രമം ഒഴിവാക്കി എന്നാണറിയാന്‍ കഴിയുന്നതെന്നും എംപി കൂട്ടിച്ചേര്‍ത്തു.