ഷാഫി പറമ്പലിനെതിരായി ആക്രമണം നടത്തിയ പ്രതികളായ പോലീസുകാരെ സിപിഎം സംരക്ഷിക്കുന്നുവെന്ന് കെ.പി.സി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഭീഷണി പ്രസംഗം നടത്തിയ ഇ.പി. ജയരാജിനെതിരെ കേസെടുക്കണമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ പോലീസുകാരെ ഭീഷണിപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. പേരാമ്പ്ര വിഷയത്തില്‍ കോണ്‍ഗ്രസ് പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. പൊലീസുകാരെ ഭീഷണിപ്പെടുത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് സിപിഎം ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പിഎം ശ്രീ വിഷയത്തില്‍ സിപിഐയ്ക്ക് പഴയ നിലപാട് തന്നെയാണോയെന്ന് സണ്ണി ജോസഫ് എംഎല്‍എ ചോദിച്ചു. ബിനോയ് വിശ്വം ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.