RAIN UPDATES| കേരളത്തില്‍ ഇനി വരുന്നത് ‘അതിതീവ്ര മഴ’; ഇരട്ട ന്യൂനമര്‍ദ ഭീഷണി; ‘മിന്നല്‍ പ്രളയ’ സാധ്യത!

Jaihind News Bureau
Sunday, October 19, 2025

അറബിക്കടലിലെ തീവ്രന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊള്ളാന്‍ പോകുന്ന പുതിയ ന്യൂനമര്‍ദവും കാരണം കേരളം അതിതീവ്ര മഴയുടെ ഭീഷണിയില്‍. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ അതിശക്തമാവുമെന്നും, പല പ്രദേശങ്ങളിലും മിന്നല്‍ പ്രളയങ്ങള്‍ക്കുപോലും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഒക്ടോബര്‍ അവസാനംവരെ ഈ മഴക്കാലം നീണ്ടുനില്‍ക്കുമെന്നാണ് സൂചന.

മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് ഓറഞ്ച് അലര്‍ാണ്്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20, 21 തീയതികളില്‍ പല ജില്ലകളിലും യെല്ലോ മുന്നറിയിപ്പ് തുടരും. എന്നാല്‍, സാഹചര്യം മാറുന്നതിനനുസരിച്ച് ഇതിലും കടുത്ത മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.