Kollam| കൊല്ലം മരുതിമലയില്‍നിന്ന് വീണ് ഒമ്പതാം ക്ലാസുകാരി മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

Jaihind News Bureau
Saturday, October 18, 2025

അടൂര്‍: മരുതിമലയില്‍നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. അടൂര്‍ പെരിങ്ങാട് സ്വദേശിനിയായ മീനു ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മീനുവും പരിക്കേറ്റ പെണ്‍കുട്ടിയും ഒരേ ക്ലാസില്‍ പഠിക്കുന്നവരാണ്.

അപകടകരമായ സ്ഥലത്തേക്ക് കുട്ടികള്‍ പോകുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പിന്നീട് ഇരുവരെയും താഴെ വീണുകിടക്കുന്ന നിലയിലാണ് കണ്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പെണ്‍കുട്ടികള്‍ ഉയരത്തില്‍നിന്ന് താഴേക്ക് ചാടിയതാണോ എന്നും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.