Thiruvananthapuram| തിരുവനന്തപുരത്ത് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു; 9 വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം

Jaihind News Bureau
Wednesday, October 15, 2025

തിരുവനന്തപുരം കല്ലിയൂരില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചു. ഒമ്പത് വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം.  പുന്നമൂട് എച്ച്എസ്എസ്സിലാണ് വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്.

പ്ലസ് ടു വിദ്യാര്‍ഥി ക്ലാസില്‍ കൊണ്ടുവന്ന പേപ്പര്‍ സ്‌പ്രേ ഉപയോഗിച്ചതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നേരെ കുട്ടി പെപ്പര്‍ സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു. ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെയും അധ്യാപികയെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുകയാണ്.