Bus Accident| എടപ്പാളില്‍ സ്‌കൂള്‍ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം; ഒരു മരണം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 6 പേര്‍ക്ക് പരിക്ക്

Jaihind News Bureau
Monday, October 13, 2025

മലപ്പുറം എടപ്പാള്‍ കണ്ടനകത്ത് നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസിടിച്ച് ഒരാള്‍ മരിച്ചു. കുട്ടികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക് കണ്ടനകം സ്വദേശി പാണേക്കാട്ട് വിജയനാണ് മരിച്ചത്. എടപ്പാള്‍ ദാറുള്‍ ഹിദായ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

നിയന്ത്രണം തെറ്റിയ ബസ് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടെ സമീപത്തു നില്‍ക്കുകയായിരുന്നു മരണപ്പെട്ട വിജയന്‍. അപകട സമയത്ത് നിരവധി കുട്ടികള്‍ ബസിലുണ്ടായിരുന്നു. കണ്ടനകം വിദ്യാപീഠം സ്‌കൂള്‍ വിട്ട് വരികയായിരുന്ന വിദ്യാര്‍ഥികളും സമീപത്തുണ്ടായിരുന്നു.