Police attack against Shafi Parambil| പൊലീസ് അതിക്രമം: ഷാഫി പറമ്പില്‍ എം.പി.യെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

Jaihind News Bureau
Saturday, October 11, 2025

 

കോഴിക്കോട് പേരാമ്പ്രയില്‍ പൊലീസ് അക്രമത്തില്‍ പരിക്കേറ്റ ഷാഫി പറമ്പില്‍ എംപിയെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കി. ടി സിദ്ദിഖ് എംഎല്‍എ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഷാഫി പറമ്പില്‍ എം പി.

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടലുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കിയത്. ഷാഫിക്ക് 5 ദിവസത്തെ വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം ഷാഫി പറമ്പില്‍ എം.പിക്ക് നേരെയുണ്ടായ അക്രമത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച് കോണ്‍ഗ്രസ്. കേരളത്തിലെ വിവിധ ജില്ലകളില്‍ പ്രതിഷേധം അരങ്ങേറി. സ്വര്‍ണക്കൊള്ളയില്‍ പല തെളിവുകളും മൂടിവയ്ക്കാനാണ് സിപിഎം, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം അഴിച്ചുവിട്ടത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് പൊലീസ് മൗനാനുവാദം നല്‍കുകയായിരുന്നു. പൊലീസിന്റെ കാടത്ത മനോഭാവത്തിനെതിരെയും കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.