CPM ATTACK AGAINST UDF| സ്വര്‍ണക്കൊള്ള മറയ്ക്കാന്‍ അഴിഞ്ഞാട്ടം; സിപിഎം അക്രമത്തിന് കൂട്ടുനിന്ന് പോലീസ്; ഷാഫിപറമ്പില്‍ എംപിക്ക് പരിക്ക്

Jaihind News Bureau
Friday, October 10, 2025

പേരാമ്പ്രയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം. സഘര്‍ഷത്തില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫിപറമ്പില്‍ എംപി അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. സ്ഥലത്ത് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെഎസ് യു എസ്എഫ്‌ഐ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം ഉണ്ടായത്. സിപിഎമ്മിന്റെ ക്രൂര അക്രമത്തിനു പിന്നില്‍ സ്വര്‍ണക്കൊള്ള മറച്ചുവയ്ക്കാമെന്ന് വ്യാമോഹമാണെങ്കില്‍ നടക്കില്ലെന്ന് ഷാഫി പറമ്പില്‍ എം.പി. ഇതിലും വലിയ പരാജയം പേരാമ്പ്രയില്‍ സിപിഎം നേരിടുമെന്നും സ്വര്‍ണം കട്ടവരെ ജനങ്ങള്‍ക്കു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ശമ്പളം പാർട്ടി ഓഫീസില്‍ നിന്നല്ല വാങ്ങുന്നതെന്ന് മറക്കേണ്ടെന്ന് അക്രമത്തിന് നേതൃത്വം നല്‍കിയ പോലീസിനെയും എം. പി ഓര്‍മിപ്പിച്ചു.