ശബരിമലയിലെ സ്വര്‍ണ കൊള്ളയില്‍ പ്രതികൂട്ടിലായി അടി തെറ്റി ഉത്തരം മുട്ടിയ സര്‍ക്കാരിനെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തിലുടനീളം കാണാനായത്. ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്നു എന്ന പഴഞ്ചൊലിനെ അന്വര്‍ത്ഥമാക്കുന്ന നിലയില്‍ തരം താണതും വില കുറഞ്ഞതുമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനിരയില്‍ നിന്ന് പലകുറി സഭയില്‍ ഉയര്‍ന്നത്. സ്വര്‍ണ കൊള്ളയില്‍ ആടി ഉലയുന്നതിനിടയില്‍ 21 ബില്ലുകള്‍ മതിയായ ചര്‍ച്ചകളോ നടപടിക്രമങ്ങളോ പാലിക്കാതെ പാസാക്കിയാണ് സമ്മേളനം പിരിഞ്ഞത്. രാഷ്ട്രിയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ പാസാക്കിയ ഈ ബില്ലുകള്‍ക്കൊന്നും ഗവര്‍ണറുടേയോ രാഷ്ടപതിയുടെ അംഗീകാരം ലഭിക്കുവാനും ഇടയില്ല.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും പ്രതിക്കൂട്ടിലായ ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ അടിമുടി അടിപതറിയ സര്‍ക്കാരിനെയാണ് ഇക്കുറി സഭാസമ്മേളനത്തിലുടനീളം കാണുവാനായത്. ഹൈക്കോടതി പരിഗണനയില്‍ ഇരിക്കുന്ന വിഷയമെന്ന് പറഞ്ഞ് ആദ്യഘട്ടത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ച് ഒളിച്ചോടിയ സര്‍ക്കാര്‍ പിന്നിട് പ്രതിപക്ഷ പ്രതിഷേധതന്ത്രങ്ങള്‍ക്ക് മുന്നില്‍ അടിതെറ്റി വീഴുകയായിരുന്നു. അനുദിനം പുറത്തുവരുന്ന സ്വര്‍ണ്ണ കൊള്ളയുടെ ഞെട്ടിക്കുന്ന വസ്തുതകളും കോടതി നിരീക്ഷണവും ഉയര്‍ത്തി പ്രതിപക്ഷം ആഞ്ഞടിച്ചതോടെ സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായി. ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റേയും രാജി ആവശ്യപ്പെട്ട് സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ വിലകുറഞ്ഞ പ്രതിരോധ തന്ത്രങ്ങള്‍ സര്‍ക്കാര്‍ സഭയില്‍ പ്രയോഗിക്കുവാന്‍ തുടങ്ങി. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡുകളെ ഉള്‍പ്പെടെ നിരത്തി എം എല്‍ എമാരെ തടഞ്ഞും കയ്യേറ്റം ചെയ്തും വില കുറഞ്ഞ നീക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുകയായിരുന്നു. മന്ത്രിയാര്‍ ഉള്‍പ്പെടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്ന വില കുറഞ്ഞ രാഷ്ട്രിയ നീക്കങ്ങളും സഭയില്‍ അരങ്ങേറി.
ഇതിനു പുറമേ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞണം കുത്തുന്നു എന്ന പഴഞ്ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്ന നിലയില്‍ തരം താണതും വില കുറഞ്ഞതുമായ പരാമര്‍ശങ്ങളാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണനിരയില്‍ നിന്ന് പലകുറി സഭയില്‍ ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംങ് പരാമര്‍ശവും അംഗപരിമിതരെ അപമാനിക്കുന്ന നിലയിലുള്ള ചിത്തരഞ്ജന്റെ തരംതാണ പരാമര്‍ശവും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്.
21 ബില്ലുകള്‍ മതിയായ ചര്‍ച്ചകളോ നടപടിക്രമങ്ങളോ പാലിക്കാതെ പാസാക്കിയാണ് ഇക്കുറിസമ്മേളനം പിരിഞ്ഞത്. രാഷ്ട്രിയ ലക്ഷ്യത്തോടെ സര്‍ക്കാര്‍ പാസാക്കിയ ഈ ബില്ലുകള്‍ക്കൊന്നും ഗവര്‍ണറുടേയോ രാഷ്ടപതിയുടെ അംഗീകാരം ലഭിക്കുവാനും ഇടയില്ല എന്നതാണ് വസ്തുത. ഒടുവില്‍ 3 എംഎല്‍എമാരെ കപട ആരോപണമുന്നയിച്ച് സസ്‌പെന്‍ഡ് ചെയ്തു സര്‍ക്കാര്‍ കൂടുതല്‍ അപഹാസ്യരായി. രാഷ്ട്രീയ പകപോക്കലിന്റെ പേരിലുള്ള സസ്‌പെന്‍ഷനെതിരെ വലിയ വിമര്‍ശനങ്ങളാണ് അലയടിക്കുന്നത്. വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയങ്ങളിലൂടെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കി പ്രതിപക്ഷം സഭയില്‍ വിചാരണ ചെയ്തിരുന്നു.