BENNY BEHANAN MP| ‘സിപിഎമ്മിന്‍റെ നയങ്ങള്‍ കേരളത്തിന്‍റെ വികസനത്തിനേറ്റ തിരിച്ചടികള്‍’ ചരിത്രങ്ങള്‍ അക്കമിട്ട് നിരത്തി ബെന്നി ബഹനാന്‍ എം പി രചിച്ച പുസ്തകം പ്രകാശനം ചെയ്തു

Jaihind News Bureau
Thursday, October 9, 2025

സിപിഎമ്മിന്‍റെ അപചയങ്ങളും നയങ്ങളും കേരളത്തിന്‍റെ വികസനത്തിന് വിലങ്ങു തടിയായി മാറിയ ചരിത്രങ്ങള്‍ അക്കമിട്ട് നിരത്തി ബെന്നി ബഹനാന്‍ എം പി രചിച്ച ‘ ‘ഇഴയഴിഞ്ഞു പോയ ഇന്നലെകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കെപിസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പികെ കുഞ്ഞാലികുട്ടിയ്ക്ക് ആദ്യ പ്രതി നല്ലി പ്രകാശനം നിര്‍വ്വഹിച്ചു. കേരള വികസനത്തെ എന്നുംപിന്നോട്ട് അടുപ്പിച്ചത് സിപിഎം നയങ്ങളാണെന്ന് ഏ.കെ. ആന്റണി കുറ്റപ്പെടുത്തി.

കേരള രാഷ്ട്രിയ ചരിത്രം ആഴത്തില്‍ അപഗ്രഥിച്ചാണ് ബെന്നി ബഹനാന്‍ എംപി ഇഴയഴിഞ്ഞു പോയ ഇന്നലെകള്‍ രചിച്ചത്. സി പി എമ്മിന്റെ അപചയങ്ങളും നയങ്ങളും കേരളത്തിന്റെ വികസനത്തിന് വിലങ്ങു തടിയായി മാറിയ ചരിത്രങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ബെന്നി ബഹനാന്‍ തന്റെ കൃതി പുറത്തിറക്കിയത്. കെപിസിസി ആസ്ഥാനക്ക് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി പികെ കുഞ്ഞാലികുട്ടിയ്ക്ക് ആദ്യ പ്രതി നല്ലി പ്രകാശനം നിര്‍വ്വഹിച്ചു. കേരള വികസനത്തെ എന്നും പിന്നോട്ട് അടുപ്പിച്ചത് സിപിഎം നയങ്ങളാണെന്ന് എ.കെ. ആന്റണി കുറ്റപ്പെടുത്തി.

മുന്‍ യൂഡി എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മുന്‍ കെ പി സി സി അധ്യക്ഷന്‍ കെ. മുരളീധരന്‍ ഞടജ സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍, എം.വിന്‍സെന്റ് എം എല്‍ എ , കെ.സി ജോസഫ് ഉള്‍പ്പെടെ ഒട്ടനവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു. തന്റെ പുസ്തകം യാഥാര്‍ത്ഥ്യമായതിലുള്ള സന്തോഷം ബെന്നി ബഹനാന്‍ ചടങ്ങില്‍ പങ്ക് വച്ചു. കേരളത്തിന്റെ വികസനത്തിനേറ്റ തിരിച്ചടികളും ഭാവി കേരളവും ഒക്കെ വരച്ചു കാട്ടുന്ന പുസ്തകം വരും ദിവസങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കും.