വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള പോരാട്ടമാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശബരിമലയുടെ പരിപാവനതയെ ദേവസ്വം ബോര്‍ഡ് തകര്‍ത്തു. ജനങ്ങളെ മുഴുവന്‍ കബളിപ്പിക്കുന്ന കപട ഭക്തനാണ് അയ്യപ്പ സംഗമം നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കട്ടമുതല്‍ വലിയ വിലയ്ക്ക് മറിച്ച് കൊടുത്തു. സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിനെ പാഠം പടിപ്പിക്കുന്ന പോരാട്ടം പ്രതിപക്ഷം നടത്തുമെന്നും പ്രതിപക്ഷനേതാവ് വിശ്വാസ സംഗമത്തില്‍ പഞ്ഞു.
സര്‍ക്കാരിന്റ സ്വര്‍ണക്കൊളളയ്ക്ക ഒരു വിട്ടുവീഴ്ചയുമില്ല. സ്പീക്കര്‍ പുറത്താക്കിയ മൂന്ന് എംഎല്‍എമാരെയും മാലയിട്ട് സ്വീകരിക്കും. അമ്പലം വിഴുങ്ങികളായി സര്‍ക്കാര്‍ മാറിയിരിക്കുന്നു. ഇവരെ പാഠം പഠിപ്പിക്കാനുള്ള പോരാട്ടത്തിലാണ് കോണ്‍ഗ്രസ് ഉള്ളതെന്നും വിശ്വാസികളായ ജനങ്ങള്‍ അണിചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.