നിയമസഭയില്‍ ഇന്ന് സി പി എംഎംഎല്‍എമാര്‍ സംസ്കാര ശൂന്യമായ ഭാഷ ഉപയോഗിച്ചു. സര്‍ക്കാരിന്റെ തെറ്റായ നയം പുറത്തു കൊണ്ടു വരിക എന്നതാണ് പ്രതിപക്ഷ എം എല്‍ എമാരുടെ ധര്‍മ്മമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഒരു മറുപടിയും നല്‍കിയില്ല. കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് ചെയ്തത് എല്ലാവര്ക്കും അറിയാമെന്നും അത് യു ഡി എഫ് ചെയ്യില്ലെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
സ്പീക്കര്‍ പലപ്പോഴും നിഷ്പക്ഷനല്ല. പ്രതിപക്ഷത്തിന്റെ അവസരം നിഷേധിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങിടുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായി വിജയന്റെ പാതയാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ പിന്തുടരുന്നത്. നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഏകാധിപതിയെ പോലെ പെരുമാറുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.