എംഎല്‍എമാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കറുടെ ഏകപക്ഷീയ നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സ്പീക്കറെ കരുവാക്കിയുള്ള നീക്കത്തെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ചീഫ് മാര്‍ഷലിന് പരിക്കേറ്റു എന്നത് ഗൂഡാലോചനയെന്നദ്ദേഹം ആരോപിച്ചു. വാച്ച് ആന്‍ഡ് വാര്‍ഡിനെ നടുത്തളത്തില്‍ ഇറക്കിയും മന്ത്രിമാര്‍ ഇറങ്ങി ഭീഷണിപ്പെടുത്തിയുമാണ് സഭ നടത്താന്‍ ശ്രമിക്കുന്നതെന്നദ്ദേഹം കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും നിയമസഭയെ കലുഷിതമാക്കി. പ്രതിപക്ഷ പ്രതിഷേധത്തില്‍ അടിതെറ്റിയ സര്‍ക്കാര്‍ പ്രതികാര നടപടിയുടെ ഭാഗമായി മൂന്ന് എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. ഇതിനുപുറമേ വാച്ച് ആന്‍ഡ് വാര്‍ഡിനെ ഉപയോഗിച്ച് എംഎല്‍എമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ ബോഡി ഷേയിം പരാമര്‍ശത്തിന് പിന്നാലെ ഇന്നും ഭരണകക്ഷി എംഎല്‍എമാര്‍ സഭ്യേതരമായ പരാമര്‍ശങ്ങള്‍ സഭയില്‍ നടത്തി. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹംവരെ അടിച്ചു മാറ്റിയേനെ എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.