NIYAMASABHA| സ്വര്‍ണക്കൊള്ള: പ്രതിപക്ഷ പ്രതിഷേധത്തില്‍ അടിതെറ്റി സര്‍ക്കാര്‍; പ്രതികാര നടപടിയായി മൂന്ന് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

Jaihind News Bureau
Thursday, October 9, 2025

ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്നും നിയമസഭയെ കലുഷിതമാക്കി. പ്രതിപക്ഷ പ്രതിഷേധത്തിൽ അടിതെറ്റിയ സർക്കാർ പ്രതികാര നടപടിയുടെ ഭാഗമായി മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്തു. ഇതിനുപുറമേ വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് എംഎൽഎമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ ബോഡി ഷേയിം പരാമർശത്തിന് പിന്നാലെ ഇന്നും ഭരണകക്ഷി എംഎൽഎമാർ
സഭ്യേതരമായ പരാമർശങ്ങൾ സഭയിൽ നടത്തി. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്‍റെ തങ്കവിഗ്രഹംവരെ അടിച്ചു മാറ്റിയേനെ എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തുടർച്ചയായ നാലാം ദിവസവും ശബരിമലയിലെ സ്വർണക്കൊള്ളയിൽ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോർഡ് പ്രസിഡന്റിന്റെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ ശക്തമായ പ്രതിഷേധം തുടർന്നു. ചോദ്യോത്തര വേളയുടെ തുടക്കത്തിൽ തന്നെ വിഷയം സഭയിൽഅവതരിപ്പിച്ച പ്രതിപക്ഷം സഭയിൽ ആഞ്ഞടിച്ചു.

പ്രതിപക്ഷ പ്രതിഷേധത്തിൽ അടിതെറ്റിയ സർക്കാർ വാച്ചാൻവാർ ടിനെ ഇറക്കി ഇന്നും എംഎൽഎമാരെ കയ്യേറ്റം ചെയ്തു. എം എൽ എ മാരായഎം വിൻസെൻ്റിനും സനീഷ് കുമാർ ജോസഫിനും പരിക്കേറ്റു. പ്രതിഷേധം കടുത്തതോടെ സഭ നടപടി കുറച്ചുനേരം സ്പീക്കർ നിർത്തിവച്ചു. പിന്നീട് സഭ ചേർന്നപ്പോൾ പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ച് പ്രതിഷേധ പ്രകടനമായി പുറത്തിറങ്ങി.
വാച്ച് പാർട്ടിനെ ഉപയോഗിച്ച് തങ്ങളുടെ എംഎൽഎമാരെ കയ്യേറ്റം ചെയ്ത സർക്കാർ നിലപാടിനെ നിഷിധമായി വിമർശിച്ച പ്രതിപക്ഷ നേതാവ് ശക്തമായ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അയ്യപ്പന്റെ തങ്കവിഗ്രഹംവരെ അടിച്ചു മാറ്റുമായിരുന്നെന്ന് എന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

പ്രതിപക്ഷ പ്രതിഷേധത്തിൽ പ്രതികാര നടപടി തുടരുന്ന സർക്കാർ മൂന്ന് പ്രതിപക്ഷ എംഎൽഎമാരെ പിന്നിട് സസ്പെൻഡ് ചെയ്തു .റോജി എം ജോൺ, എംവിൻസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവരെയാണ് വാച്ച് ആൻഡ് വാർഡ് ചീഫ് മാർഷനിലെ കയ്യേറ്റം ചെയ്തു എന്ന പേരിൽ സസ്പെൻഡ് ചെയ്തത്.ഈ ഉദ്യോഗസ്ഥൻ നേരത്തെയും സമാനമായനിലയിൽ പ്രതിപക്ഷം കയ്യേറ്റം ചെയ്തു എന്ന പേരിൽ കള്ള പരാതിയും കള്ള സർട്ടിഫിക്കറ്റും നൽകിയിട്ടുള്ള വ്യക്തിയാണെന്ന്  കയ്യേറ്റ വിവരം സ്പീക്കർ സഭയിൽ പരാമർശിച്ചപ്പോൾ തന്നെ
പ്രതിപക്ഷ നേതാവ് ചൂണിക്കാട്ടി. എംഎൽഎമാരെ കയ്യേറ്റം ചെയ്ത ശേഷം വാദിയെ പ്രതിയാക്കിക്കൊണ്ട് ഇവരെ സസ്പെൻ്റ് ചെയ്തുസർക്കാർ പ്രതികാര നടപടി തുടരുന്നകാഴ്ചയാണ് സഭയിൽ കാണുവാൻ കഴിഞ്ഞത്. അന്യായമായി എംഎൽഎമാരെ സസ്പെൻഡ് ചെയ്തതിൽ വ്യാപക പ്രതിഷേധം അലയടിക്കുകയാണ്.