തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ള വിവാദത്തില്‍ ദേവസ്വം ബോര്‍ഡിനെ ഉടന്‍ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങള്‍ക്ക് വിശ്വാസ്യത ഉറപ്പാക്കുന്ന തരത്തിലുള്ള അന്വേഷണമാണ് ഈ വിഷയത്തില്‍ നടക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈക്കോടതി നടത്തിയ അതീവ ഗൗരവതരമായ പരാമര്‍ശങ്ങളെ സര്‍ക്കാര്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. നിലവിലെ സാഹചര്യത്തില്‍ ദേവസ്വം മന്ത്രി സ്ഥാനത്ത് തുടരുന്നിടത്തോളം കാലം ഈ കേസില്‍ നിഷ്പക്ഷമായ ഒരന്വേഷണം നടക്കില്ലെന്ന് ചെന്നിത്തല ആരോപിച്ചു.
കൂടാതെ, സഭയില്‍ ചിത്തരഞ്ജന് എംഎല്‍എ നടത്തിയ തെറ്റായ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘രണ്ടു കൈയ്യുമില്ലാത്തവന്റെ ചന്തിയില്‍ ഉറുമ്പ് കയറിയാല്‍ ഉണ്ടാകുന്ന അവസ്ഥയാണ് പ്രതിപക്ഷത്തിന്’എന്നായിരുന്നു ചിത്തരഞ്ജന്റെ പരിഹാസം. ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍, മന്ത്രിയുടെ രാജി കൂടാതെ നീതി ലഭിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.