കൊല്ലം കടയ്ക്കലില്‍ ഇടത് ഗ്രാമ പഞ്ചായത്ത് അംഗം ആശാവര്‍ക്കറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കോട്ടുക്കല്‍ മേളയ്ക്കാട് സ്വദേശിനി വിനു പ്രസാദിനാണ് മര്‍ദ്ദനമേറ്റത്. ഏഴാം വാര്‍ഡ് മെമ്പറായ ബൈജുവാണ് ഇവരെ മര്‍ദ്ദിച്ചത്.
ജെസിബിയുമായി എത്തിയ ബൈജു വിനുപ്രസാദിന്റെ വസ്തു കൈയ്യേറി റോഡ് നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേയായിരുന്നു പഞ്ചായത്ത് അംഗം ഇവരുടെ വസ്തു കയ്യേറിയത്. ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി വിനു പ്രസാദ് പറഞ്ഞു. തന്നെ ചവിട്ടി തളളിയിട്ട് മുടിയില്‍ ചുറ്റിപിടിച്ച് മുഖത്തടിച്ചെന്നാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. ആശാവര്‍ക്കറുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്താത്തതിനെതിരെ പ്രതിഷേധം ഉയരുകയാണ്.