ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്നും നിയമസഭ കലുഷിതമായി. വാച്ച് ആന്റ് വാര്‍ഡിനെ ഉപയോഗിച്ചും മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണകക്ഷി അംഗങ്ങള്‍ നടുത്തളത്തില്‍ ഇറങ്ങിയും പ്രതിപക്ഷ സമരത്തെ നേരിടുവാന്‍ ശ്രമിച്ചത് സംഘര്‍ഷഭരിതവും അസാധാരണവുമായ രംഗങ്ങളാണ് സഭയില്‍ ഉയര്‍ത്തിയത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഇന്ന് പ്രകോപനം ഉണ്ടായതെന്നും സീറ്റിലിരുന്ന് മുഖ്യമന്ത്രി പ്രകോപനം ഉണ്ടാക്കി തങ്ങളുടെ അംഗങ്ങളെ അവഹേളിക്കുന്ന നിലയില്‍ പെരുമാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിയേയും രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ മൂന്നാം ദിവസവും സഭാ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം വിഷയം സഭയില്‍ ഉയര്‍ത്തി. പതിവുപോലെ സര്‍ക്കാര്‍ ഒളിച്ചു കളി തുടര്‍ന്നതോടെ പ്ലക്കാര്‍ടുകളും ബാനറുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. വനിത വാച്ച് ആന്‍ഡ് വാര്‍ഡ്മാരെ മുന്‍നിരയില്‍ നിര്‍ത്തി പ്രതിപക്ഷ എംഎല്‍എമാരെ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വലിയ വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധത്തിനും ഇടയാക്കി. വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
ഇതിനിടയില്‍ സീറ്റിലിരുന്ന് മുഖ്യമന്ത്രി ചില പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തി ഊര്‍ജം പകര്‍ന്നതോടെ മന്ത്രിമാരായ മുഹമ്മദ് റിയാസും സജി ചെറിയാനും നടുത്തളത്തില്‍ ഇറങ്ങി പ്രതിപക്ഷത്തിന് നേരെ പ്രകോപനങ്ങള്‍ തുടര്‍ന്നു. ഇവര്‍ക്ക് പിന്നാലെ കൂടുതല്‍ ഭരണകക്ഷി എംഎല്‍എമാര്‍ കൂടി നടത്തളത്തിലേക്ക് ഇറങ്ങി പ്രതിപക്ഷ പ്രതിഷേധത്ത നേരിടുവാന്‍ ശ്രമിച്ചത് സംഘര്‍ഷഭരിതവും അസാധാരണവുമായ സ്ഥിതിവിശേഷം സൃഷ്ടിച്ചു. ഇതോടെ സ്പീക്കര്‍ സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പിന്നീട് സഭ സമ്മേളിച്ചപ്പോള്‍ സര്‍ക്കാര്‍ നടത്തിയ തെറ്റായ സമീപനങ്ങള്‍ തുറന്നുകാട്ടി പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. സഭാ ബഹിഷ്‌കരിച്ച പ്രതിപക്ഷം പ്രകടനമായി സഭാ കവാടത്തിലേക്കിറങ്ങി. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നാണ് ഇന്ന് പ്രകോപനം ഉണ്ടായതെന്നും സീറ്റിലിരുന്ന് മുഖ്യമന്ത്രി പ്രകോപനം ഉണ്ടാക്കി തങ്ങളുടെ അംഗങ്ങളെ അവഹേളിക്കുന്ന നിലയില്‍ പെരുമാറിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്വര്‍ണ്ണം കട്ടിട്ടും സ്വര്‍ണം ചെമ്പാക്കിയിട്ടും വായതുറക്കാത്ത മുഖ്യമന്ത്രി ഇന്ന് സഭയില്‍ സ്വീകരിച്ചത് സ്വര്‍ണം കട്ടവര്‍ക്ക് അനുകൂലമായ നിലപാടാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. വരുംദിവസങ്ങളിലും സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കി സ്വര്‍ണക്കര്‍ച്ചയിലെ പ്രതിഷേധം സഭയ്ക്ക് അകത്തും പുറത്തും തുടരുവാന്‍ ആണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.