SANDEEP WARRIOR| ‘പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു’; സമരം ആരംഭിച്ചിട്ടെ ഉള്ളൂവെന്ന് സന്ദീപ് വാര്യര്‍

Jaihind News Bureau
Tuesday, October 7, 2025

ആചാരലംഘനം നടന്ന കാലത്തെ പോലെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ് മേതാവ് സന്ദീപ് വാര്യര്‍. യൂത്ത് കോണ്‍ഗ്രസ് ദേവസ്വം കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് മര്‍ദിച്ചതായി സന്ദീപ് വാര്യര്‍ പറഞ്ഞു. നെിം പ്ലെയിറ്റ് ഇല്ലാത്ത പോലീസുകാരാണ് താനുള്‍പ്പടെയുള്ളവരെ ലാത്തി കൊണ്ട് മര്‍ദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണ്ണ പാളികള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ ആശങ്കയും പ്രതിഷേധവുമുണ്ട്. ശബരിമലയില്‍ ആചാര ലംഘനം നടന്ന സമയത്തെപ്പോലെ പോലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ഇല്ലായ്മ ചെയ്യാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ തെറ്റിപ്പോയെന്നും ഇന്ന് മുതല്‍ സമരം ആരംഭിച്ചിട്ടെ ഉള്ളു എന്നും യൂത്ത് കോണ്‍ഗ്രസിന്റെ സമരങ്ങള്‍ പിണറായി വിജയന്‍ കാണാന്‍ പോകുന്നതെ ഉള്ളു എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.